ഐ.എ.എസ്. ഉദ്യോഗസ്ഥയും റബ്ബർ മേഖലയിലെ വിദഗ്ദ്ധയുമായ ഷീല തോമസിനെ കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിനിയും, ഐ.എ.എസ്. ഉദ്യോഗസ്ഥയും റബ്ബർ മേഖലയിലെ വിദഗ്ദ്ധയും, കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ഷീല തോമസ് ഐഎഎസിനെ വനിത രത്ന പുരസ്കാരം നൽകി കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു. തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ അക്കമ്മ ചെറിയാന്റെ പുർണകായ ശില്പം സഹൃദയ വായനശാലയുടെ മുറ്റത്ത് അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ വച്ചാണ് ഷീല തോമസ് ഐഎഎസിന് പുരസ്‌കാരം സമ്മാനിക്കുന്നത് .
ഷീല തോമസ് ഐഎഎസ് , 1985 കേഡർ ഐഎഎസ് ഉദ്യോഗസ്ഥ ഹൃസ്വ കാലം സബ് കളക്ടർ ആയിരുന്നു തുടർന്ന് കോട്ടയം ജില്ലാ കളക്ടർ കേരള സർക്കാരിൽ സാമൂഹ്യക്ഷേമ ഡയറക്ടർ, റബ്ബർ ബോർഡ് ചെയർമാൻ തുടങ്ങിയ വിവിധ പ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് , സാമൂഹ്യക്ഷേമ ഡയറക്ടർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ഇൻഡസ്ട്രീസ് ഡയറക്ടർ, സെൻസസ് ഓപ്പറേഷൻസ് ഡയറക്ടർ, കൃഷി സ്പെഷ്യൽ സെക്രട്ടറി, ഗതാഗത സെക്രട്ടറി, നോർക്ക സെക്രട്ടറി, വിവര-പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി സ്പൈസസ് ബോർഡ് അധിക ചുമതല എന്നിവ ഉൾപ്പെടുന്നു. റബ്ബർ ബോർഡ് ചെയർമാനായി ചുമതലയേൽക്കുമ്പോൾ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.
