KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രമുഖ കവയിത്രിയും സാഹിത്യകാരിയുമായ റോസ് മേരിയെ കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിനിയും, പ്രമുഖ കവയിത്രിയും സാഹിത്യ കാരിയുമായ റോസ് മേരിയെ വനിത രത്ന പുരസ്കാരം നൽകി കാഞ്ഞിരപ്പള്ളിയിൽ ആദരിക്കുന്നു. തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ അക്കമ്മ ചെറിയാന്റെ പുർണകായ ശില്പം സഹൃദയ വായനശാലയുടെ മുറ്റത്ത് അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ വച്ചാണ് ഡോ. മ്യൂസ് മേരി ജോർജ്ജിന് പുരസ്‌കാരം സമ്മാനിക്കുന്നത് .

1956 ജൂൺ 22-നു കാഞ്ഞിരപ്പള്ളിയിൽ റോസ് മേരി ജനിച്ചു. പിതാവ്: ഡോ. കെ.സി. ചാക്കോ (പാപ്പച്ചൻ) കടമപ്പുഴ. മാതാവ്: റോസമ്മ. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളെജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, ചിദംബരം അണ്ണാമല സർവകലാശാല, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിലും ഇന്ത്യാ ടുഡേ (മലയാളം) ടെലിവിഷൻ കറസ്പോണ്ടന്റായും ജോലിചെയ്തിട്ടുണ്ട്.

ആദ്യ കവിതാസമാഹരമായ ‘വാക്കുകള്‍ ചേക്കേറുന്നിടം’. 1996-ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ‘വൈരുദ്ധ്യങ്ങളുടെ ജലതരംഗം’ എന്ന പേരില്‍ അവതാരിക എഴുതിയത് പ്രമുഖ നിരൂപകനായ കെ.പി. അപ്പന്‍ ആണ്. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.
“… വൈരുദ്ധ്യങ്ങളിലൂടെ ഈ കവിത വികസിക്കുന്നു. സകലതിന്റെയും അസ്‌തിത്വം അംഗീകരിച്ചു കൊണ്ടാണ്‌ കവിത നീങ്ങുന്നത്‌. റബര്‍മരക്കാടുകളും കുന്നിന്‍ പുറവും മലഞ്ചെരിവും പുഴകളും ആട്ടിന്‍പറ്റങ്ങളും… വസ്‌തുപ്രപഞ്ചത്തിന്റെ പ്രച്ഛന്നതയില്ലാത്ത ലോകം കാണിച്ചു തരുന്നു. ഇതോടൊപ്പം ഈ പ്രത്യക്ഷ യാഥാര്‍ത്ഥ്യങ്ങളുടെ വിപരീതങ്ങള്‍ തേടി കവി സ്വന്തം ആന്തരികതയിലേക്കു തിരിയുന്നു…”
മരങ്ങളേപ്പോലെ തന്നെ യാത്രകളും റോസ് മേരിയുടെ കവിതകളില്‍ മനഃപൂര്‍വ്വമോ അല്ലാതെയോ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ലളിതമെങ്കിലും ദീപതങ്ങളായ പദാവലികളെ ചേര്‍ത്തു പിടിച്ചുള്ള യാത്രയില്‍ അവയുടെ ഉടമയോടൊപ്പം വായനക്കാരനും യാത്ര ചെയ്യുന്നതുപോലെയുള്ള എഴുത്തുകളാണു റോസ് മേരിയുടേത് . കൂടെയുള്ളത് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന മുഖചാരുതയും .മലകളും, പുഴകളും മരങ്ങളും, ചെടികളും, പക്ഷികളും, പൂക്കളും, പൂമ്പാറ്റകളും കാറ്റും മഴയും, മഞ്ഞും വെയിലും ഈ കവിതകളില്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. ‘വേനലില്‍ ഒരു പുഴ’ എന്ന കവിതാസമാഹാരത്തില്‍ പറയുന്നതുപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ റോസ്മേരിയുടെ കവിതാപ്രപഞ്ചം.”.സാധാരണക്കാരന്റെ മേധയ്ക്കും ആസ്വാദനപാടവത്തിനും അപ്രാപ്യമായ പദപ്രയോഗങ്ങളും ബിംബങ്ങളും ഒരു കവിതയിലും ഇല്ല തന്നെ . ചാഞ്ഞു പെയ്യുന്ന മഴ പോലെ അതു വായനക്കാരന്റെ ഹൃദയത്തെ മൃദുലമായ് സ്പര്‍ശിച്ച്,മെല്ലെ മെല്ലെ , ആഴത്തില്‍ നനവു പടര്‍ത്തും .

റോസ് മേരിയുടെ രചനകൾ
തിരുത്തുകവാക്കുകൾ, ചേക്കേറുന്നിടം,
ചാഞ്ഞുപെയ്യുന്ന മഴ,
വേനലിൽ ഒരു പുഴ,
വൃശ്ചികക്കാറ്റു വീശുമ്പോൾ,
ഇവിടെ ഇങ്ങനെയുമൊരാൾ,
ബന്ധനസ്ഥനായ വിഘ്നേശ്വരൻ,
സാഹിതത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 2021 ൽ ലഭിച്ചു . റോസ് മേരിയുടെ ആത്മകഥയായ നിലാവിൽ ഒരു പനീർചാമ്പ 2021 ൽ പ്രസിദ്ധീകരിച്ചു

error: Content is protected !!