KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല്‌ സെന്റ്‌ ആന്റണീസില്‍ മാതൃകാ നിയമസഭ നവംബര്‍ 6ന്

കാഞ്ഞിരപ്പള്ളി : കേരള ലെജിസ്ലേറ്റീവ്‌ അസംബ്ലി മീഡിയ & പാര്‍ലമെന്ററി സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃക നിയമസഭ അവതരിപ്പിക്കുന്നു. നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ നവംബര്‍ മൂന്ന്‌, നാല്‌, അഞ്ച്‌ എന്നീ തീയതികളില്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കും. നവംബര്‍ 6-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10:30 ന്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന സമ്മേളനത്തില്‍ മാതൃകാ നിയമസഭ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും.

മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, കെ. ലാംപ്‌സ്‌ ജോയിന്റ്‌ ഡയറക്ടര്‍ ആര്‍. ഷാജി, പാറത്തോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ശശികുമാര്‍,
പി.റ്റി.എ. പ്രസിഡന്റ്‌ ജോസ്‌ ആന്റണി, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഫെലിക്‌സ്‌ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും.

വിവിധ ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ ഉള്‍പ്പെടെ 140 കുട്ടികള്‍ മാതൃകാ നിയമസഭയില്‍ പങ്കെടുക്കും. സാമൂഹ്യശാസ്‌ത്ര വിഭാഗം അധ്യാപകര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ജനാധിപത്യ സംവിധാനത്തില്‍ നിയമസഭയുടെ പങ്കിനെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക്‌ അവബോധം നല്‍കുന്നതിനും നിയമസഭാ നടപടി ക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കുട്ടികളെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കുന്നതിനും വേണ്ടിയാണ്‌ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന്‌ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌ അറിയിച്ചു.

error: Content is protected !!