KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സ് സ്കൂളിൽ ഹൃദ്യം 93ന്റെ യവനിക സമർപ്പണം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് സ്കൂൾ പൂർവ വിദ്യാർഥി സംഘടന – ഹൃദ്യം 93 സ്കൂളിന് പുതിയ യവനിക സമ്മാനിച്ചു. 50,000 രൂപ ചെലവിൽ നിർമിച്ച കർട്ടൻ സ്കൂളിന് സമർപ്പിച്ചതോടൊപ്പം അകാലത്തിൽ മരണമടഞ്ഞ സഹപാഠി കെ. മനോജിന്റെ മക്കൾക്ക് ഹൃദ്യം 93 അംഗങ്ങളുടെ വകയായി ഒരുലക്ഷം രൂപയും കൈമാറി.
സ്കൂൾ മാനേജർ ഫാ. കുര്യൻ താമരശേരി ഉദ്ഘാടനം ചെയ്തു. ഹൃദ്യം 93 പ്രസിഡന്‍റ് ആന്റണി മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, ഷിറാസ് കമാൽ, ഉസ്താദ് നൂറുൽ ഹഖ്, സെക്രട്ടറി അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന്
വിവിധ കലാപരിപാടികൾ നടത്തി.

error: Content is protected !!