KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പടനിലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്‌ഘാടനം ചെയ്തു .

ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പടനിലം ജംഗ്ഷനിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരിയുടെ വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ , ഫാ.സിബി കുരിശുംമൂട്ടിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി .രവീന്ദ്രൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, അംഗങ്ങളായ ജയ ശ്രീധർ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ , കെ.എ. എബ്രാഹം, ഷാജി നല്ലേപ്പറമ്പിൽ , ഫിനൊ പുതുപ്പറമ്പിൽ, രാഹുൽ ബി.പിള്ള എന്നിവർ പ്രസംഗിച്ചു.

error: Content is protected !!