ദേശീയപാതയോരത്തെ ബോർഡുകൾ വിദ്യാർത്ഥികൾ വൃത്തിയാക്കി.
കൊടുങ്ങൂർ:കൊല്ലം തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾകഴുകി വൃത്തിയാക്കി വിദ്യാർത്ഥികൾ. പൊടിയും പായാലും പിടിച്ച ബോർഡുകൾ വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സേവന പ്രവർത്തനത്തിന് വിദ്യാർത്ഥികൾ തയ്യാറായത്.
എം.വിവേക്, ക്രിസ്റ്റി കുഞ്ഞുമോൻ ,അനറ്റ് വർഗീസ് ,ദേവിക സതീഷ് ,അതുല്യ അനിൽകുമാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്. ചങ്ങനാശേരി ചെത്തിപ്പുഴക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിലെ എംഎസ് ഡബ്ള്യൂഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇവർ. വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇന്റർഷിപ്പിനായി എത്തിയതായിരുന്നു . ഇതിൻറെ ഭാഗമായിട്ടാണ് കൊടുങ്ങൂർ മുതൽ ഇളപ്പുകൾ കവല വരെയുള്ള ഭാഗത്തെ ദിശ ബോർഡുകൾ വൃത്തിയാക്കിയത്.
