KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നത്ത് പുതിയ പാറമടകൾ തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾക്ക് കടുത്ത രോഷം, പ്രതിഷേധം.. പിന്തുണയുമായി വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കൾ

ഇടക്കുന്നം : പാറത്തോട് പഞ്ചായത്ത് 9, 12, 13 വാർഡുകളിലെ ഉയർന്ന പ്രദേശമായ സിഎസ്ഐ കുന്നിൻ മുകൾ ഭാഗത്ത് പാറമടകൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ ഇടക്കുന്നം വില്ലേജ് ഓഫിസ് പടിക്കൽ നടന്ന ധർണ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സിഎസ്ഐ പള്ളി വികാരി ഫാ. മേബിൾ ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സമര സമിതി ചെയർമാൻ വക്കച്ചൻ അട്ടാറുമാക്കൽ, ടോമി കല്ലാനി, പി. കെ.സുബൈർ മൗലവി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, സിപിഎം ജില്ലാ കമ്മറ്റി മെമ്പർ കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജെ. മോഹനൻ, അഡ്വ . ജെയ്സൺ ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.ജീരാജ്, നൂഹ് റ്റി.കെ, എൻ. ജെ കുര്യക്കോസ്, ബേബി പൗലോസ് , പഞ്ചായത്ത് മെമ്പർമാരായ ജോസ്ന അന്ന ജോസ്, ഏലിയാമ്മ ജോസഫ്, ബിജോജി, അലിയാർ കെ. യു, സിന്ധു മോഹനൻ, ആന്റണി ജോസഫ് എന്നിവർ സമരസമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അർപ്പിച്ച് സംസാരിച്ചു.

സിഎസ്ഐ പള്ളിപ്പടിയിൽ നിന്ന് വില്ലേജ് ഓഫിസിലേക്കു പ്രതിഷേധ റാലിയും നടത്തി. സിഎസ്ഐ കുന്നിൻമുകൾ ഭാഗത്ത് ഇരുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ ഭാഗത്ത് 3 പാറമടകൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു സമരസമിതി ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!