ശബരിമല സ്വർണ്ണക്കൊള്ള : ബിജെപി എരുമേലിയിൽ പ്രതിഷേധ സംഗമം നടത്തി.; പി സി ജോർജ് ഉദ്ഘാടനം ചെയ്തു.
എരുമേലി : ശബരിമല സ്വർണ്ണ കൊള്ളയ്ക്കെതിരെ എരുമേലിയിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ശ്രീധർമ ശാസ്താ ക്ഷേത്രത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ബിജെപി ദേശീയ സമിതി അംഗം പി സി ജോർജ് ഉദ്ഘാടനം ചെയ്തു.
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി സി അജികുമാർ സ്വാഗത പ്രസംഗം നടത്തി.
മേഖല പ്രസിഡന്റ് എൻ ഹരി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, മേഖല സംഘടനാ സെക്രട്ടറി എൽ പത്മകുമാർ, സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
