KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്‌കൂൾ കലോത്സവം ചിറക്കടവിൽ നവംബർ 11 മുതൽ 14 വരെ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം – (തരംഗം -2025) – നവംബർ 11 ചൊവ്വാഴ്ച മുതൽ 14 വെള്ളിയാഴ്ച വരെയുള്ള തീയതികളിൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ പ്രധാന വേദിയായി നടത്തും. ഉപജില്ലയിലെ ആകെയുള്ള 115 സ്കൂളുകളിൽ 109 സ്കൂളുകളിൽ നിന്നായി 5,000 ത്തിൽ പരം കലാപ്രതിഭകൾ ഈ കലോത്സവത്തിൽ മാറ്റുരയ്ക്കും. സ്കൂൾ കലോത്സവത്തോടൊപ്പം സംസ്കൃതോത്സവം, അറബിക് കലോത്സവം, ഭിന്നശേഷി കലോത്സവം എന്നിവയും ചിറക്കടവിലെ 14 വേദികളിലായി നടത്തപ്പെടും.

നവംബർ 11-ന് ചൊവ്വാഴ്ച എല്ലാ രചന മത്സരങ്ങളും നടത്തപ്പെടും. ഇതോടൊപ്പം 11 -ാം തീയതി ചിറക്കടവ് സെന്റ് ഇഫ്രേംസ് എൽ.പി സ്കൂളിൽ വെച്ച് ഭിന്നശേഷി കലോത്സവവും നടത്തും. ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ കൂടാതെ സെന്റ് ഇഫ്രേംസ് യു.പി സ്കൂൾ,
സെന്റ് ഇഫ്രേംസ് എൽ. പി സ്കൂൾ, ചിറക്കടവ് മണക്കാട്ട് ദേവീക്ഷേത്ര ഹാൾ, ചിറക്കടവ് ഈസ്റ്റ് എൻ.എസ്.എസ് ഓഡിറ്റോറിയം, ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി പാരിഷ് ഹാൾ, വിൻസന്റ് ഡി. പോൾ ഹാൾ എന്നിവിടങ്ങളിലെ 14 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.

12 -ന് ബുധനാഴ്ച രാവിലെ 9. 30ന് ചിറക്കടവ് സെന്റ്‌ ഇഫ്രേംസ് ഹൈസ്കൂൾ ഹാളിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ മാത്യൂ വയലുങ്കൽ അധ്യക്ഷത വഹിക്കും. ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ് എം.എൽ.എ ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുൽഫിക്കർ കലോത്സവ വിശദീകരണം നടത്തും.സ്കൂൾ ഹെഡ്മിസ്ട്രസും, ജനറൽ കൺവീനറുമായ ബിൻസി എബ്രഹാം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സി. ആർ ശ്രീകുമാർ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജസി ഷാജൻ, ടി എൻ ഗിരീഷ് കുമാർ, ജനപ്രതിനിധികളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, എം .ജി വിനോദ്, ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, റിജോ വാളാന്തറ , ജെസ്സി മലയിൽ, ചിറക്കടവ് ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് അഭിലാഷ് ചന്ദ്രൻ, കാഞ്ഞിരപ്പള്ളി ഡി. ഇ . ഓ റോഷ്ന അലിക്കുഞ്ഞ്, അജാസ് വാരിക്കാടൻ, നിയാസ് എം. എച്ച്, , പി ജെ തോമസ്, കെ. എം സിന്ധു, സി.വി അനിൽ , റിസപ്ഷൻ കമ്മിറ്റി കൺവീനർ ടോമി ജേക്കബ് എന്നിവർ പ്രസംഗിക്കും. 14ന് വൈകുന്നേരം നാലിന് ചേരുന്ന സമാപന സമ്മേളനം ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും.

error: Content is protected !!