KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച പൂതക്കുഴി – പട്ടിമറ്റം റോഡ് ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 11 – 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2022-2023 മുതൽ 2025-2026 വരെയുള്ള 3 വാർഷിക പദ്ധതികളിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ച് നിർമിച്ചത് .

ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമ്മിച്ചത്. പടപ്പാടി തോടിന് സംരക്ഷണ ഭിത്തി നിർമ്മാണം, റോഡ് മണ്ണിട്ട് ഉയർത്തൽ, കോൺക്രീറ്റിങ്ങ് , ഇന്റർ ലോക്ക് പാകൽ, ടാറിംഗ്, കൈവരി നിർമ്മാണം, ഡ്രൈനേജ്, കുളികടവ് , തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് പൂർത്തികരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ശേഷിക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് 3.80 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തംഗം അഡ്വ പി.എ. ഷെമീർ പറഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേരത്തേ വെള്ള പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 20 ലക്ഷം രൂപയും ജില്ല പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ബ്ളോക്ക് പഞ്ചായത്തംഗം ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ.പി.എ ഷെമീർ,സുനിൽ തേനമ്മക്കൽ ബിജു പത്യാല, കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ഓ.എം.ഷാജി,നായിഫ് ഫൈസി,പി.എം അജു , കെ.സി.അജി,അൻവർഷ കോനാട്ട് പറമ്പിൽ,ടി.എ അബ്ദുൽ അസീസ്, അഫ്സൽ മഠത്തിൽ,റെസിലി തേനംമാക്കൽ, കെ. എസ്. ഷിനാസ്, ഷാമോൻ കൊല്ലക്കാൻ,റഹീം പടപ്പാടി,ആർ.എം.നാസർ,അയ്യൂബ് ഖാൻ , പോൾപ്പി സാദത്ത്,നസീർ ഖാൻ,പി.എസ്. ഹാഷിം,അഫ്സൽ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!