KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭിന്നശേഷി ക്ഷേമ സംഘടന രൂപീകരിച്ചു.

എരുമേലി : സിപിഎംന്റെ നേതൃത്വത്തിൽ ഭിന്നശേഷി ക്ഷേമ സംഘടന (ഡിഎഡബ്ല്യൂഎഫ്) പ്രവർത്തനം ആരംഭിച്ചു.
സംഘടനയുടെ എരുമേലി പഞ്ചായത്ത് തല സമ്മേളനവും സ്വയം സഹായ സംഘം രുപീകരണവും റ്റി.പി തൊമ്മി സ്മാരക മന്ദിരത്തിൽ നടന്നു. സംഘടനയുടെ ഏരിയ സെക്രട്ടറി സി എൻ സോമൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. ജതിൻ ഉദ്ഘാടനം ചെയ്യ്തു.

ജില്ലാ പ്രസിഡന്റ് അഡ്വ. ജിതിൻ ജോസ് സുശക്തി സ്വയം സഹായ സംഘത്തെ കുറിച്ച് പഠനക്ലാസ് നടത്തി. ഭിന്നശേഷി ക്ഷേമ പ്രവർത്തനത്തെ കുറിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗവും എരുമേലി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ തങ്കമ്മ ജോർജ്കുട്ടി ബോധവൽകരണ ക്ലാസ് നയിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി വി ഐ അജി ആശംസ പ്രസംഗം നടത്തി. ഭാരവാഹികളായി
റോബിൻ തോമസ് പ്രസിഡന്റ്, ഒ ആർ പ്രവിൺ സെക്രട്ടറി, സുബി തോമസ് ട്രഷറർ ഉൾപ്പടെ 25 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

error: Content is protected !!