തീർഥാടന കാലത്ത് എരുമേലിയിൽ മാത്രം രാസകുങ്കുമം വിൽക്കുന്നത് 25 ടൺ
എരുമേലിയിൽ മാത്രം ഒരു തീർഥാടന കാലത്ത് 25 ടണ്ണിനു മുകളിൽ രാസകുങ്കുമം വിൽപ്പനയുണ്ടെന്നാണ് കണക്കാക്കുന്നത്. ഏതാനും ചില മൊത്തക്കച്ചവടക്കാരാണ് രാസകുങ്കുമം എരുമേലിയിൽ എത്തിച്ച് ചെറു പായ്ക്കറ്റുകളാക്കി വിൽപന നടത്തുന്നത്.
ഏതാനും വർഷം മുൻപ് പ്രകൃതി സ്നേഹികൾ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജൈവ കുങ്കുമം എത്തിച്ച് എരുമേലിയിൽ പേട്ടതുള്ളുന്ന തീർഥാടകർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി പരാജയപ്പെടുത്താൻ വലിയ സമ്മർദമാണ് ഉണ്ടായതെന്ന് അന്ന് പദ്ധതിക്ക് നേതൃത്വം നൽകിയവർ പറഞ്ഞു. അന്ന് ജൈവകുങ്കുമം സംബന്ധിച്ച് പ്രദർശനവും തീർഥാടന കാലത്ത് എരുമേലിയിൽ നടത്തിയിരുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന ജൈവസാമഗ്രികൾ കൊണ്ടാണ് ജൈവ കുങ്കുമം തയാറാക്കുന്നത്. അത് മനുഷ്യർക്കും പ്രകൃതിക്കും ദോഷം ചെയ്യുന്നില്ലെന്നും ഇവർ പറയുന്നു.
