KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതിയിൽ വീണ്ടും തടസ്സങ്ങൾ.. 2029 -ൽ യാഥാർഥ്യമാകുമോ ?

എരുമേലി : എരുമേലിയുടെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കൂന്ന ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതി. 2023 ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് അനുമതിയും ജൂണിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അനുമതിയും 2025 മേയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ചിരുന്നു. എങ്കിലും പുതിയ തടസ്സങ്ങൾ തുടരുകയാണ് .

ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങി 2029 ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
എന്നാൽ വിമാനത്താവളം നിർമിക്കുന്നതിനു കണ്ടെത്തിയിട്ടുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് പാലാ കോടതിയിൽ തുടരുന്ന കേസാണ് പ്രധാന തടസ്സം. എസ്റ്റേറ്റിനുള്ളിൽ ഫീൽഡ് സർവേ നടത്താനുള്ള നീക്കം ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് മാനേജ്മെന്റ് തടഞ്ഞിരിക്കുകയാണ്. ഇതോടെ സർവേ പ്രതിസന്ധിയിലായി.

മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കർ) സ്ഥലമാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുക. ഇതിൽ ചെറുവ ള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടം റൂം 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ്. ആദ്യം മണിമല വില്ലേജിൽ ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയിലാണ് ഫീൽഡ് സർവേ പൂർത്തിയാക്കിയത്. പിന്നീട് എരുമേലി തെക്ക് വില്ലേജിലെ സ്വകാര്യഭൂമിയിലും സർവേ പൂർത്തിയാക്കി. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിൽ റവന്യുവകുപ്പ് സർവേ ഉൾപ്പെടെ പൂർത്തിയായാൽ മാത്രമേ സ്ഥലം ഏറ്റെടുപ്പ് നടപടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. 5 വർഷമായി വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും തുടരുകയാണ്. 2023 ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് അനുമതിയും ജൂണിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അനുമതിയും 2025 മേയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ചിരുന്നു.

ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങി 2029 ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.

error: Content is protected !!