ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങി; നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച് തലകീഴായി മറിഞ്ഞു.
കാഞ്ഞിരപ്പള്ളി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി മാലത്തുപടിയിൽ നിയന്ത്രണം വിട്ട കാർ വഴിയരികിലെ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 3.30നായിരു ന്നു അപകടം. ആർക്കും വലിയ പരുക്കില്ല.
അപകടത്തിൽ കാറും സ്കൂട്ടറും തകർന്നു. നാഗർകോവിലിൽ നിന്നും പൊൻകുന്നത്തേക്കു വരികയായിരുന്ന കാറാണ് മറിഞ്ഞത്. കാറിൽ 2 പേരുണ്ടായിരുന്നു. ഓട്ടത്തിനിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നു പത്തടിയോളം മാറി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലുമാണു ഇടിച്ചത്. പുലർച്ചെയായതിനാൽ റോഡിൽ വാഹനങ്ങളും കാൽനട യാത്രികരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
