കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം തുടങ്ങി, ഭിന്നശേഷി കലോത്സവം തരംഗിണി 2025 സമാപിച്ചു
കാഞ്ഞിരപ്പള്ളി ഉപജില്ലാകലോത്സവത്തിന് ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂളിൽ തുടക്കമായി . കാഞ്ഞിരപ്പള്ളി ഉപജില്ലാ ഭിന്നശേഷി കലോത്സവമായ തരംഗിണി 2025 സമാപിച്ചു. തരംഗിണിയുടെ ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി AEO സുൾഫിക്കർ എസ് നിർവഹിച്ചു. തരംഗിണിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡി.ഇ. ഒ റോഷ്ന അലിക്കുഞ്ഞ് കെ.എ.എസ് നിർവ്വഹിച്ചു. ബി.പി.സി. അജാസ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക പ്രതിനിധികളായ നാസർ മുണ്ടക്കയം ജാസ്മിൻ, ടോമി ജേക്കബ്, രാഹുൽ ആർ, റീബി ടീച്ചർ എന്നിവർ സംസാരിച്ചു
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിക്കും ചെയ്യും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തും . ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂൾ മാനേജർ ഫാ.മാത്യു വയലുങ്കൽ അധ്യക്ഷത വഹിക്കും. 10.30 മുതൽ വിവിധ വേദികളിൽ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, ലളിത ഭക്തിഗാനം, ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തും.
നവംബർ 14ന് വൈകിട്ട് 4ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂൾ ഓഡിറ്റോറിയമാണ് പ്രധാന വേദി . യൂപി, എൽപി സ്കൂളുകൾക്കു പുറമേ മണക്കാട് അമ്പലം ഓഡിറ്റോറിയം, എൻഎസ്എസ് ഓഡിറ്റോറിയം എന്നിവിടങ്ങളും മത്സരങ്ങൾ നടത്തും. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ 109 സ്കൂളുകളിൽ നിന്നായി 5400 കലാ പ്രതിഭകളാണു പങ്കെടുക്കുന്നത്.
