KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെർച്ച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം ബാങ്ക് ജീവനക്കാർ പൊളിച്ചു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ വെർച്ച്വൽ അറസ്റ്റ് ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടാനുള്ള ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ ശ്രമം ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ പൊളിഞ്ഞു.

ഇടപാടുകാരന് കാനറ ബാങ്കിന്റെ മുംബൈ ശാഖയിൽ അക്കൗണ്ട് ഉണ്ടെന്നും അതുവഴി ആധാർ നമ്പർ ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ അന്യായമായി നടന്നുവെന്നും അത് പരിഹരിക്കാനായി നിലവിലെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണം തങ്ങൾ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നുമായിരുന്നു തട്ടിപ്പുകാരുടെ ആവശ്യം. തങ്ങൾ ഉദ്യോഗസ്ഥരാണെന്നും നിങ്ങളുടെ രേഖകൾ പരിശോധിച്ചതിനുശേഷം ശരിയായ രീതിയിലാണ് പ ണം കൈമാറ്റം നടന്നിരിക്കുന്നതെങ്കിൽ ഇപ്പോൾ നൽകുന്ന പണം തിരികെ നൽകുമെന്നും ത ട്ടിപ്പുസംഘം പറഞ്ഞ് വിശ്വസി
പ്പിച്ചിരുന്നു. ഇതനുസരിച്ച് തട്ടിപ്പുകാരൻ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുന്നതി നായി ഗ്രാമീൺ ബാങ്കിന്റെ മുണ്ടക്കയം ശാഖയിൽ എത്തിയപ്പോഴാണ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലുണ്ടായത്.

അക്കൗണ്ടിലുള്ള 30 ലക്ഷത്തോളം രൂപ മുഴുവനായും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇടപാടുകാരൻ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ മകളുടെ പേരിൽ ബിസിനസ് തുടങ്ങുന്നതിനാണ് പണമെന്ന് ഇയാൾ പറഞ്ഞു. എന്നാൽ, പ ണം കൈമാറ്റം ചെയ്യുന്നതിനായി നൽകിയ ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ട് നമ്പർ പരിശോധിച്ചതോടെ സംശയം തോന്നിയ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർ ഐസിഐസി ഐ ബാങ്കിന്റെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇവർ നടത്തിയ പരിശോധനയിൽ ഏറെനാളായി നിർജീവമായി കിടന്ന അക്കൗണ്ടാണിതെന്നും രണ്ടുദിവസത്തിനിടയിൽ വലിയ തുക ഈ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായും ശ്രദ്ധയിൽ പ്പെട്ടു. ഉടൻതന്നെ ഈ അക്കൗ ണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഉടൻതന്നെ ഗ്രാമീ ൺ ബാങ്കിലെ ഉദ്യോഗസ്ഥർ ഇടപാടുകാരനെ സംഭവം തട്ടിപ്പാണെന്നും തുക കൈമാറരുതെന്നും അറിയിച്ചു. ആദ്യം വിശ്വസിക്കുവാൻ തയാറാകാതിരുന്ന ഇടപാടുകാരന്റെ വീട്ടിൽ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടു ത്തി.

ഇതോടെ മുണ്ടക്കയത്തെ മറ്റ് പല ബാങ്കുകളിൽനിന്നായി 60 ലക്ഷത്തോളം രൂപ തട്ടിപ്പ് സം ഘത്തിന് കൈമാറാനുള്ള തീരു മാനം ഇടപാടുകാരൻ ഉപേക്ഷിച്ചു. നടന്നത് വെർച്വൽ അറസ്റ്റാണെന്ന് അപ്പോൾ മാത്രമാണ് മനസിലായത്.

error: Content is protected !!