കാഞ്ഞിരപ്പള്ളി പട്ടണത്തിലെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്ത് തുടങ്ങി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും ബാനറുകളും ഫ്ലെക്സുകളും ആന്റി ഡി ഫെയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു തുടങ്ങി. തിരഞ്ഞെടുപ്പു കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച പ്രചാരണ സാമഗ്രികളാണു നീക്കം ചെയ്യുന്നത് .
സ്പെഷൽ തഹസിൽദാർ യാസിർ ഖാന്റെ നേതൃത്വത്തിൽ 6 പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് താലൂക്കിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും മറ്റും നീക്കം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. വീണ്ടും തുടർന്നാൽ ഫൈൻ ഈടാക്കുകയും, പിടിച്ചുടുത്ത വസ്തുക്കൾ നശിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
