KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം ബൈബിൾ കൺവെൻഷൻ സമാപിച്ചു.

പൊടിമറ്റം : പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള ആത്മീയതയാണ് ഇന്നത്തെ കാലഘട്ടത്തിനു ആവശ്യമെന്നു കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യ ക്ഷൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു. പൊടിമറ്റം സെന്റ് ജോസഫ‌സ് മൗണ്ട് ധ്യാനകേന്ദ്രത്തിൽ നടന്ന 35-ാ മത് ബൈബിൾ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിശ്വാസ ജീവിതത്തിനു സാക്ഷ്യം വഹിക്കുന്നവരായി ക്രൈസ്തവർ മാറണം. സഹനങ്ങളെ കുരിശിനോടു ചേർത്തു നിർത്തുവാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഹോളിസ്പിരിറ്റ് മിനിസ്ട്രിയിലെ ഫാ. അലോഷ്യസ് കുളങ്ങര കൺവൻഷൻ നയിച്ചു. കൺവൻഷനിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.സജി പൂവത്തുകാട്, ഇടവക സെക്രട്ടറി ജെയിംസ് പറപ്പള്ളി, സാമ്പത്തിക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയിൽ, കൺവൻഷൻ കൺവീനർമാരായ രാജു കൊണ്ടുമല, ജ്യോതിഷ് കരിപ്പാപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!