KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം10 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു ; UDF 13 – LDF 10 – NDA 01

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 10 വർഷത്തിനുശേഷം ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 24 വാർഡുകളിൽ 13 എണ്ണം യുഡിഎഫ് നേടിയപ്പോൾ, എൽഡിഎഫിന് 10 വാർഡുകളേ നേടുവാൻ സാധിച്ചുള്ളൂ . കഴിഞ്ഞ വർഷം എൻഡിഎ സ്ഥാനാർഥികൾ രണ്ട് വാർഡുകൾ നേടിയെടുത്തു. എന്നാൽ ഇത്തവണ ഒന്നിലേക്ക് ചുരുങ്ങി . മൂന്നാം വാർഡ് മാത്രമാണ് എൻഡിഎക്ക് നിലനിർത്താനായത്. എൽഡിഎഫിന്റെ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്ത് കരുത്തുകാട്ടി. കഴിഞ്ഞ തവണ മൂന്നുസീറ്റ് നേടിയ കേരള കോൺഗ്രസ് ഇത്തവണ രണ്ടുസീറ്റാണ് നേടിയത്.

വിജയിച്ച മെമ്പർമാരുടെ വിവരങ്ങൾ :

 1.⁠ ⁠മാഞ്ഞുക്കുളം- മനോജ് ജോസഫ് പൂവത്താനിക്കുന്നേൽ (യുഡിഎഫ്)- ഭൂരിപക്ഷം 95

 2.⁠ ⁠കപ്പാട് – ജേക്കബ് ജോസ് (യുഡിഎഫ്)- ഭൂരിപക്ഷം 193

 3.⁠ ⁠വണ്ടൻപുറം – അമ്പിളി ഉണ്ണിക്ക്യഷ്ണൻ (എൻ ഡിഎ)- ഭൂരിപക്ഷം 390

 4.⁠ ⁠മഞ്ഞപ്പള്ളി- രെഞ്ചുമോൾ രജേന്ദ്രൻ (യുഡിഎഫ്)- ഭൂരിപക്ഷം 73

 5.⁠ ⁠ആനക്കല്ല്- കൊച്ചുറാണി (യുഡിഎഫ്)- ഭൂരിപക്ഷം 223

 6.⁠ ⁠കാഞ്ഞിരപ്പള്ളി- സുനി ജോസഫ് (യുഡിഎഫ്)- ഭൂരിപക്ഷം 42

 7.⁠ ⁠തോട്ടമുഖം- സുബിൻ സലീം (എൽഡിഎഫ്)- ഭൂരിപക്ഷം 488

 8.⁠ ⁠കാഞ്ഞിരപ്പള്ളി പേട്ട-അഡ്വ. സുനിൽ തേനംമാക്കൽ (യുഡിഎഫ്)- ഭൂരിപക്ഷം 98

 9.⁠ ⁠വട്ടകപ്പാറ – സുമി ഇസ്മയിൽ (എൽഡിഎഫ്)- ഭൂരിപക്ഷം 268

10.⁠ ⁠പൂതക്കുഴി – കെ.എ. സുറുമി (യുഡിഎഫ് സ്വത.). ഭൂരിപക്ഷം186

11.⁠ ⁠കാഞ്ഞിരപ്പള്ളി സൗത്ത്-സയന ഷാമോൻ (യുഡിഎഫ് ) – ഭൂരിപക്ഷം 191

12.⁠ ⁠പട്ടിമറ്റം – ജിനു ചെറിയാൻ (എൽഡിഎഫ്)- ഭൂരിപക്ഷം 269

13.⁠ ⁠പനച്ചേപ്പള്ളി- കെ.സി. അജി (എൽഡിഎഫ്)- ഭൂരിപക്ഷം 265

14.⁠ ⁠കൂവപ്പള്ളി- ജോസഫ് സെബാസ്റ്റ്യൻ (യുഡിഎഫ് ) ഭൂരിപക്ഷം 67

15.⁠ ⁠കൊരട്ടി-സജിൻ വി.വട്ടപ്പള്ളി (എൽഡിഎഫ്)- ഭൂരിപക്ഷം 332

16.⁠ ⁠മണങ്ങല്ലൂർ- സബിത (യു ഡിഎഫ്)- ഭൂരിപക്ഷം 60

17.⁠ ⁠വിഴിക്കിത്തോട്- കെ.ആർ. തങ്കപ്പൻ (എൽഡിഎഫ്)- ഭൂരിപക്ഷം 91

18.⁠ ⁠ഞള്ളമറ്റം- റിജോ വാളാ ന്തറ (എൽഡിഎഫ്)- ഭൂരിപക്ഷം 136

19.⁠ ⁠അഞ്ചിലിപ്പ ആനിയമ്മ ജോയ് കിഴക്കേതലയ്ക്കൽ (യുഡിഎഫ്)- ഭൂരിപക്ഷം 81

20.⁠ ⁠മണ്ണാറക്കയം – ജാസ്മിൻ മാത്യു (എൽഡിഎഫ്)- ഭൂരിപക്ഷം 62

21.⁠ ⁠പഞ്ചായത്ത് ഓഫീസ്-ജോയി മുണ്ടാമ്പള്ളി (യു ഡിഎഫ്)- ഭൂരിപക്ഷം 148

22.⁠ ⁠കടമപ്പുഴ- മഞ്ജു മാത്യു (എൽഡിഎഫ്)- ഭൂരിപക്ഷം 72

23.⁠ ⁠മാനിടം കുഴി- ബിജോ മോൾ ബാബു (എൽഡിഎഫ് : ഭൂരിപക്ഷം 95

24.⁠ ⁠തമ്പലക്കാട്- സിൽവി അനിൽ ഉറുമ്പടിയിൽ (യു ഡിഎഫ്)- ഭൂരിപക്ഷം 129.

error: Content is protected !!