കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ വിജയം നേടി യുഡിഎഫ് ; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിപ്പള്ളി, എലിക്കുളം, മണിമല, എരുമേലി, മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും യൂഡിഎഫ് മിന്നും വിജയം നേടി
കാഞ്ഞിരപ്പള്ളി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കാഞ്ഞിരപ്പള്ളി മേഖലയിൽ വൻ വിജയം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം കാഞ്ഞിപ്പള്ളി, എലിക്കുളം, മണിമല, എരുമേലി, മുണ്ടക്കയം, കുട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും യൂഡിഎഫ് മിന്നും വിജയം നേടി. വാഴൂർ ബ്ലോക്ക് പഞ്ചായത്തിനൊപ്പം ചിറക്കടവ്, പാറത്തോട്, വാഴൂർ, കോരുത്തോട്, വെള്ളാവൂർ പഞ്ചായത്തുകളിലാണ് എൽഡിഎഫിന് വിജയിക്കാനായത്.
ബ്ലോക്ക് പഞ്ചായത്തുകൾ : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് 13 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് മുന്നു സീറ്റുകൾ മാത്രമാണ് നേടാനായത്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തി. യുഡിഎഫിന് അഞ്ച് സീറ്റും എൻഡിഎ ഒരു സീറ്റും നേടി.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് : കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ യുഡിഎഫ് -13, എൽഡിഎഫ് – 10, എൻഡി എ – ഒന്ന് എന്നിങ്ങനെയാണ് സീറ്റുനി ല. 10 വർഷത്തിന് ശേഷം ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു.
കഴിഞ്ഞ വർഷം എൻഡിഎ സ്ഥാനാർഥികൾ രണ്ട് വാർഡുകൾ നേടിയെടുത്ത് ഇത്തവണ മൂന്നാം വാർഡ് മാത്രമാണ് നിലനിർത്താനായത്. എൽഡിഎഫിന്റെ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്ത് കരുത്തുകാട്ടി. കഴിഞ്ഞ തവണ മൂന്ന് സീറ്റ് നേടിയ കേരള കോൺഗ്രസ് ഇത്തവണ രണ്ട് സീറ്റാണ് നേടിയത്.
പാറത്തോട് പഞ്ചായത്ത് : പാറത്തോട്ടിൽ എൽഡിഎഫ് ഭരണം നിലനിർത്തി. പഞ്ചായത്തിൽ ആദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. മുന്നാം വാർഡിൽ നിന്നാണ് ബിജെപി സ്ഥാനാർഥി സജി കുരീക്കാട്ട് വിജയിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നില ഉയർത്തി. എസ്ഡിപി ഐ കഴിഞ്ഞ വർഷത്തെ രണ്ട് സീറ്റുക ൾ നിലനിർത്തി. യുഡിഎഫ് – എട്ട്. എൽഡിഎഫ് – 10, എൻഡിഎ – ഒന്ന്, എസ്ഡിപിഐ – രണ്ട് എന്നിങ്ങനെയാണ് സീറ്റുനില.
മുണ്ടക്കയം പഞ്ചായത്ത് : മുണ്ടക്കയം പഞ്ചായത്തിൽ 12 സീറ്റുകൾ നേടി യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. എൽഡിഎഫ് എട്ട് സീറ്റുകൾ നേടിയപ്പോൾ മൂന്ന് സ്വതന്ത്രന്മാരും ഇവിടെ വിജയിച്ചു.
കുട്ടിക്കൽ പഞ്ചായത്ത് :കുട്ടിക്കൽ പഞ്ചായത്തും യുഡിഎഫ് തിരിച്ചുപിടിച്ചു. 10 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രമാണ് നേടനായത്. എൻഡിഎ ഒരു സീറ്റ് നേടിയപ്പോൾ രണ്ട് സ്വതന്ത്രന്മാരും ഇവിടെ വിജയിച്ചു.
കോരുത്തോട് പഞ്ചായത്ത് : കോരുത്തോട് പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. ഏഴ്സസീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ്-നാല്, എൻഡിഎ -രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
മണിമല പഞ്ചായത്ത് : മണിമല പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് – 11. എൽഡി എഫ് – നാല്, ബിഎസ്‌പി – ഒന്ന് എന്നി ങ്ങനെയാണ് കക്ഷിനില.
ചിറക്കടവ് പഞ്ചായത്ത് :ചിറക്കടവിൽ എൽഡിഎഫ് ഭരണം നിലനിർത്തി. കഴിഞ്ഞ തവണ 14 സീറ്റുകൾ നേടിയ എൽഡിഎഫിന് ഇക്കുറി 10 സീറ്റുകൾ മാത്രമാണ് നേടാനായത്. എൻഡിഎ എട്ട് സീറ്റുകളും യുഡിഎഫ് മുന്ന് സീറ്റുകളും ഒരു സ്വതന്ത്രനും വിജ യിച്ചു.
വാഴൂർ പഞ്ചായത്ത് :വാഴൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി. തുടർച്ചയായ മുന്നാം തവണയാണ് എൽഡിഎഫ് ഭരണം നേടുന്നത്. 18 വാർഡുകളിലും എൽഡിഎഡ് സ്ഥാനാർഥികൾ വിജയിച്ചു. അഞ്ച് സീറ്റുകൾ യുഡിഎഫും രണ്ട് സീറ്റുകൾ ബി ജെപിയും നേടി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ഒരംഗം പോലും ഇ ല്ലാതിരുന്ന ബിജെപി ഒരിടവേളയ്ക്ക് ശേഷമാണ് സീറ്റുകൾ നേടുന്നത്.
വെള്ളാവൂർ പഞ്ചായത്ത് : വെള്ളാവൂർ പഞ്ചായത്തിൽ എൽഡിഎഫ് ഏഴു സീറ്റുനേടി ഭരണം നിലനിർത്തി. യുഡിഎഫിന് ആറും ബിജെപിക്ക് ഒന്നും സീറ്റുകൾ ലഭിച്ചു.
എലിക്കുളം പഞ്ചായത്ത് : എലിക്കുളത്ത് ഇടവേളയ്ക്ക് ശേഷം യൂഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. യുഡിഎഫ്-എട്ട്, എൽഡിഎഫ് – ഏഴ്. എ ൻഡിഎ – രണ്ട് എന്നിങ്ങനെയാണ് ക ക്ഷിനില.
കൊക്കയാർ പഞ്ചായത്ത് :കൊക്കയാർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതം നേടി. ഇവിടെ നറുക്കെടുപ്പിലൂടെ ഭരണം നിശ്ചയിക്കും.
പെരുവന്താനം പഞ്ചായത്ത് : പെരുവന്താനത്ത് 10 സീറ്റുകൾ നേടി യുഡിഎഫ് ഭരണം നിലനിർത്തി. നാല് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്.
