KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ, വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്‌തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. പി.എ. ഷെമീർ തെരഞ്ഞെടുക്കപ്പെട്ടു. മുന്നിനെതിരെ 13 വോട്ടുകൾക്കാണ് ഷെമീറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. കേരള കോൺഗ്രസ് – എമ്മിലെ ജോണിക്കുട്ടി മഠത്തിനകത്തെയാണ് ഷെമീർ പരാജയപ്പെടുത്തിയത്. നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയായ ഷെമീർ കെ.എസ്‌. യു . ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചേനപ്പാടി ഡിവിഷനംഗമായ റോസമ്മ ആഗസ്‌തിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഞ്ച് വർഷത്തിനിടെ വരാനിരിക്കുന്നത് നാല് ഭരണ നേതൃത്വങ്ങൾ. 13 അംഗങ്ങളുടെ ബലത്തിൽ ഭരണം പിടിച്ച യുഡിഎഫിൽ ഒന്നര വർഷം ആയിരിക്കും ആദ്യ പ്രസിഡന്റിന്റെയും, വൈസ് പ്രസിഡന്റിന്റെയും കാ ലാവധി. അതിനു ശേഷമുള്ള ഒന്നര വർഷവും, തുടർന്നുള്ള ഓരോ വർഷം വീതമുള്ള രണ്ട് ടേമുകളിലും സ്‌ഥാനമാറ്റം ഉണ്ടാകും വിധമാണ് യുഡിഎഫിൽ തീരുമാനം ആയിരിക്കുന്നത്. പ്രകാശ് പുളിക്കൻ, വി.ടി. അയൂബ്‌ഖാൻ, ബിനു മറ്റക്കര എന്നിവർക്കും പ്രസിഡന്റ് ആയി അവസരം ലഭിച്ചേക്കുമെന്നാണു പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.

error: Content is protected !!