ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ തിരുനാൾ
ഇടക്കുന്നം : ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാള്‍ ജനുവരി രണ്ടു മുതല്‍ അഞ്ചു വരെ നടക്കും. രണ്ടിന് വൈകിട്ട് 4.30 ന് കൊടിയേറ്റ്, തുടര്‍ന്ന് ലദീഞ്ഞ്, 4.45 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ – വികാരി വേളാങ്കണ്ണിമാതാ പള്ളി ഇടക്കുന്നം. തുടര്‍ന്ന് മരിച്ചവരുടെ ഓര്‍മ്മദിനാചരണവും സിമിത്തേരി സന്ദര്‍ശനവും.
മൂന്നിന് വൈകിട്ട് 4.30 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-പീരുമേട് ഡവലപ്മെന്‍റ് സൊസൈറ്റി ജോയിന്‍റ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ പുറ്റുമണ്ണില്‍ കാർമ്മികത്വം വഹിക്കും., ഏഴിന് അമല കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള.
നാലിന് ഉച്ചകഴിഞ്ഞ് 3.30 ന് ചെണ്ടമേളം, നാലു മണിക്ക് ബാന്‍റുമേളം, 4.30 ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-
ഫാ. വര്‍ഗീസ് പാറയ്ക്കല്‍ കാർമ്മികത്വം വഹിക്കും.,6.30 ന് പ്രദക്ഷിണം ജോബിക്കട ജംഗ്ഷന്‍ പന്തലിലേക്ക്, 7.30 ന് പ്രസംഗം – ഫാ. ജോര്‍ജ്ജ് തെരുവംകുന്നേല്‍, എട്ട് മണിക്ക് ലദീഞ്ഞ്, 8.10 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക് ഒൻപതിന് ആകാശവിസ്മയം.
ജനുവരി അഞ്ചിന് പിണ്ടികുത്തി തിരുനാള്‍ ആചരണം, വൈകുന്നേരം 4.30ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ജയ്സണ്‍ ചെരിവുപറമ്പില്‍ എസ്.ജെ.-കാർമ്മികത്വം വഹിക്കും. ഏഴിന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ ജോബി താന്നിയ്ക്കപ്പാറ, കൈക്കാരന്മാരായ ജോയി കൈപ്പന്‍പ്ലാക്കല്‍, ബേബിച്ചന്‍ താന്നിയ്ക്കപ്പാറ, ജോമി വെള്ളമുണ്ടയില്‍ എന്നിവര്‍ അറിയിച്ചു.
