ഭർത്താവ് ഓടിച്ച ബൈക്കിന്റെ പിന്നിൽ പിന്നിലിരുന്ന് യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു.
മുണ്ടക്കയം : ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോരുത്തോട് പഴനിലത്ത് വീട് ജോജി തോമസിന്റെ ഭാര്യ ജെസ്സി ജോജി (49) ആണ് മരിച്ചത്.
തിങ്കളാഴ്ച പനക്കച്ചിറ ആനക്കുളം റോഡിലായിരുന്നു അപകടം. ജെസ്സിയും ഭർത്താവ് ജോജി തോമസും (53) ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. ജോജി തോമസ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ജെസ്സി. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ബൈക്കിന് പിന്നിൽ നിന്നും ജെസ്സി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംസ്കാരം പിന്നീട്.
