കൂവപ്പള്ളി കുളപ്പുറത്ത് തനിച്ചു താമസിച്ചിരുന്ന വിധവയെ സ്വന്തം വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി , ഒരാൾ അടുത്ത് തൂങ്ങിമരിച്ച നിലയിൽ..
കാഞ്ഞിരപ്പള്ളി. വീടിനുള്ളിൽ വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും, യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അത്യാഹിതം പുറത്തറിഞ്ഞത് . ചങ്ങനാശ്ശേരിയിൽ നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ, ഇടുക്കി കല്ലാർ ഭാഗം, തുരുത്തിയിൽ ഷേർലി മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു . കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം കിടന്നത്. ഇതിനു സമീപത്തായി ആത്മഹത്യ ചെയ്ത നിലയിൽ യുവാവിനെയും കണ്ടെത്തി. കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ ജോബ് ആണ് ആത്മഹത്യ ചെയ്തത്. ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അനുമാനിക്കുന്നു .
ആറുമാസമായി ഇവിടെ താമസിക്കുന്ന ഷേർലി നാട്ടുകാരുമായി അടുത്തിടപഴകാറില്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ വീട്ടിൽ വരുന്നവർ ആരൊക്കെയെന്ന് നാട്ടുകാർക്കും അറിയില്ല. തനിക്ക് അടുത്ത് പരിചയമുള്ള ഒരാൾ, കഴിഞ്ഞ ദിവസം വല്ലാതെ ഉപദ്രവിക്കുകയും , ഭീഷണിപെടുത്തുകയും ചെയ്തെന്നും, തനിക്ക് ഭയാണെന്നും , ഒരു സുഹൃത്തിനോട് തലേ ദിവസം ഷേർലി പറഞ്ഞിരുന്നു. പോലീസിൽ പരാതി കൊടുക്കുവൻ പറഞ്ഞതനുസരിച്ച്, ഷേർലി പരാതി കൊടുത്തിരുന്നു. എന്നാൽ അടുത്ത ദിവസം സുഹൃത്ത് പല തവണ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ സംശയം തോന്നി, പോലീസിൽ വിവരം അറിയിക്കുകയും, രാത്രിയിൽ പോലീസ് വീട്ടിൽ അന്വേഷിക്കുവാൻ എത്തുകയും ചെയ്തിരുന്നു . വീടിന്റെ പിന്നിലെ വാതിൽ തുറന്ന് കിടന്നതായി കാണപ്പെട്ടു. പോലീസ് ഉദ്ഗ്യോഗസ്ഥൻ അതിലൂടെ അകത്തു കടന്ന് പരിശോധിച്ചപ്പോൾ, യുവതി വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാൾ സ്റ്റെയർ കേസിൽ തൂങ്ങി മരിച്ചു നിൽക്കുന്നതായും കണ്ടെത്തുകയായിരുന്നു.
പോലീസ് വീട് സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
