ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷവും റൂബി ജൂബിലി സമാപനവും.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജനുവരി 14, 15, 16, 17 തീയതികളിലായി നടക്കും.
17-ാം തീയതി രാവിലെ 9:30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എം.പി., അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജോസ് കെ. മാണി എം.പി., പി.ടി.എ. പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഫെലിക്‌സ് ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും. പാഠ്യ – പഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്യും.
പതിനാലാം തീയതി ബുധനാഴ്‌ച വൈകുന്നേരം ഏഴു മണിയ്‌ക്ക് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ `ഒറ്റ’ എന്ന നാടകം പ്രദര്‍ശിപ്പിക്കും.
പതിനഞ്ചാം തീയതി രാവിലെ ഒമ്പതു മണിക്ക് കള്‍ച്ചറല്‍ പരിപാടികളും വൈകുന്നേരം നാലരയ്ക്ക് ഗാനമേളയും ഉണ്ടായിരിക്കും. പതിനാറാം തീയതി രാവിലെ പത്തു മണിക്ക് നടക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഉദ്‌ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 1:30 ന് വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും.
നാലു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ 17ന് ഉച്ചകഴിഞ്ഞ് നടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ സമാപിക്കും.
