KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി എം.ഇ എസ് കോളേജിൽ മെഗാ ഫെസ്റ്റും എക്സിബിഷനും തുടങ്ങി.

എരുമേലി : എംഇഎസ് കോളേജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് മെഗാ എക്സിബിഷനും മെഗാ ഫെസ്റ്റിനും തുടക്കമായി. 25 ന് സമാപിക്കും. ഉദ്ഘാടനം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദ്കുമാർ നിർവഹിച്ചു.

ആധുനിക കാലഘട്ടത്തിൽ കോളേജുകൾ നേരിടുന്ന വെല്ലുവിളിയെ സാങ്കേതികതയും ഒപ്പം തന്നെ നൈപുണ്യ വികസനത്തിൽ കൂടി മാത്രമേ മറികടക്കാൻ സാധിക്കുകയുള്ളുവെന്നും എം ജി യൂണിവേഴ്സിറ്റിയുടെ കീഴിൽ ആദ്യകാലത്ത് ആരംഭിച്ച സെൽഫ് ഫിനാൻസിങ് കോളജുകളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ഒന്നാണ് എംഇഎസ് കോളേജെന്നും അദ്ദേഹം പറഞ്ഞു. എംഇഎസ് സെല്‍ഫ് ഫിനാന്‍സ് കോളജ് കമ്മറ്റി അധ്യക്ഷന്‍ ഡോ. റഹിം ഫസല്‍ മുഖ്യപ്രഭാഷണം നടത്തി.

ശനിയാഴ്ച രാവിലെ ഫെസ്റ്റ്, എക്സിബിഷനുകളോട് അനുബന്ധിച്ച് കോളജ് തല മത്സരങ്ങള്‍ നടക്കും. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സിനിമതാരം അശ്വിന്‍ ജോസ് മുഖ്യാതിഥിയാകും. തുടർന്ന് വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും നടക്കും. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച എംഇഎസ് മെഡിക്കല്‍ കോളജും എരുമേലി – മുക്കൂട്ടുതറ വ്യാപാരി വ്യവസായി ഏകോപന സമിതികളും ചേര്‍ന്ന് രാവില എട്ട് മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍ നിര്‍വഹിക്കും.

ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമം പൂഞ്ഞാര്‍ എം എല്‍ എ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ (കരുണാമൃതം) പദ്ധതി ഭാഗമായി വൃക്ക രോഗികള്‍ക്കായി 100 ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും.

എംഇഎസ് സംസ്ഥന സെക്രട്ടറി വി.എച്ച്. മജീദ്, കോളജ് വൈസ് ചെയര്‍മാന്‍ ടി.എസ്. റഷീദ്, സെക്രട്ടറി സി.യു. അബ്ദുല്‍ കരീം, ട്രഷറര്‍ പി.എ.ഇര്‍ഷാദ്, കോളജ് പ്രിന്‍സിപ്പല്‍ ഷംല ബീഗം, കെ.എസ്. ജിതേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

error: Content is protected !!