KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എട്ടാം വാർഡിൽ വിവിധ പഞ്ചായത്ത് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനമാക്കൽ നിർവഹിച്ചു. നൈനാർ പള്ളി – മൈക്ക സ്‌കൂൾ റോഡ്, പേട്ട വാർഡ് കെഎംഎ ഹാൾ റോഡ്, വാളിക്കൽ പടി – കൊടുവന്താനം റോഡ്, പാറക്കടവ് – കൊടുവന്താനം എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്‌തത്. കെ.എം.അബ്‌ദുൽ റഷീദ്കല്ലുങ്കൽ അധ്യക്ഷത വഹിച്ചു.

ഷം സുദ്ദീൻ പുതുപ്പറമ്പിൽ, ഒ. എസ്.അബ്‌ദുൽ കരീം, ഷാജി കൊച്ചേടം, ഫസലി കോട്ടവാതുക്കൽ, നജീബ് കല്ലുങ്കൽ, ഷാജി ആന്ത്രച്ചേരിയിൽ, നിസാർ കല്ലു ങ്കൽ, അറഫാ ഷാജി, പി.എസ്. സുരേന്ദ്രൻ, കെ.എം.അസീസ്, പി.എം.ഇസ്മായിൽ, വി.എച്ച്. താഹ, ജോബി എന്നിവർ പ്രസംഗിച്ചു .

error: Content is protected !!