കാഞ്ഞിരപ്പള്ളിയിലും പെരുവന്താനത്തും തീപിടിത്തം
കാഞ്ഞിരപ്പള്ളി താലൂക്കിലെ 2 പ്രദേശങ്ങളിലായി തീപിടിത്തം. 2 ഏക്കറോളം കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി ടൗണിനു സമീപമുള്ള പുരയിടത്തിലും, പെരുവന്താനം ടിആർ ആൻഡ് ടി എസ്‌റ്റേറ്റി ലുമാണു തീപടർന്നു നാശനഷ്ടം ഉണ്ടായത്.
കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു സമീപമുള്ള പുരയിടത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തീ പടർന്നത്. സ്‌കൂളിൽ നിന്നുള്ള അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തി. അഗ്നിരക്ഷാസേന എത്തി തീയണയ്ക്കുകയായിരുന്നു. തരിശായി കിടന്ന ഒരേക്കറോളം സ്‌ഥലത്തെ കാടുകൾ കത്തിനശിച്ചു.
