1
അപകടത്തിൽ പെട്ട് പരിക്കേറ്റ രോഗിയുമായി പാഞ്ഞ ആംബുലൻസ് അപകടത്തിൽ പെട്ടു.
പൊൻകുന്നം : ചോറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാളുമായി കാരിത്താസ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആബുലൻസ്, പി.പി. റോഡിൽ ഇളങ്ങുളം പള്ളിപ്പടിക്കൽ വച്ച് കാറുമായി ഇടിച്ചു അപകടത്തിൽ പെട്ടു . ലൈറ്റും സൈറണും ഇട്ട് ആബുലൻസ് പാഞ്ഞു വരുന്നത് ശ്രദ്ധിക്കാതെ കാർ റോഡിൽ വട്ടം തിരിച്ചതാണ് അപകടത്തിനു കാരണം.
ആംബുലൻസിൽ ഉണ്ടായിരുന്ന നട്ടെല്ലിനു പരിക്കേറ്റിരുന്ന രോഗിയെ, ഓടിക്കൂടിയവർ ചേർന്ന് ഉടൻ മറ്റൊരു ആബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു . ചൊവ്വാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം സംഭവിച്ചത്.
