ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : ഇല്ലത്തുപറമ്പിൽ കുടുംബ കൂട്ടായ്മയുടെ നാലാമത് വാർഷികം കാഞ്ഞിരപ്പള്ളി ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ നടന്നു. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ഗഫൂർ ഇല്ലത്തുപറമ്പിൽ അധ്യക്ഷനായി.
ഇക്ബാൽ ഇല്ലത്തു പറമ്പിൽ, നജീബ് ഇല്ലത്തു പറമ്പിൽ, യാസർ അൻസാർ എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇക്ബാൽ ഇല്ലത്തു പറമ്പിൽ , ബിസിനസ്സുകാരായ നജീബ് ഇല്ലത്തുപറമ്പിൽ, ഗഫൂർ ഇല്ലത്തുപറമ്പിൽ എന്നിവരെ ചീഫ് വിപ്പ് മെമൻറ്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും മൽസരങ്ങളും ഉണ്ടായിരുന്നു.
