1
അമൽ ജ്യോതി കോളേജ് വിദ്യാർത്ഥി, മിനിയേച്ചർ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ മൂന്ന് ഗിന്നസ് റെക്കോഡുകൾ സ്ഥാപിച്ചു ; സെബിൻ സജിക്ക് അഭിനന്ദന പ്രവാഹം.
കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങ് വിഭാഗം, നാലാം വർഷ വിദ്യാർത്ഥി സെബിൻ സജി, വീണ്ടും മിനിയേച്ചർ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോഡുകൾ തകർത്ത്, മൂന്ന് പുതിയ റെക്കോഡുകൾ സ്ഥാപിച്ചു. രണ്ടു വർഷങ്ങൾക്ക് മുൻപ് , സെബിൻ സജി, ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ
മിനിയേച്ചർ നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ച്, ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണ സെബിൻ, തന്റെ സ്വന്തം റെക്കോർഡ് മറികടന്ന്, ഏറ്റവും ചെറിയ വാഷിങ് മെഷീൻ മിനിയേച്ചർ നിർമ്മിച്ചത് കൂടാതെ, ഏറ്റവും ചെറിയ സർക്കുലർ സൊ ( SAW) , ഡ്രില്ലിങ് മെഷീൻ എന്നിവ കൂടി നിർമ്മിച്ച് , നിലവിലെ ഗിന്നസ് റെക്കോർഡുകൾ മറികടന്ന് പുതിയ മൂന്ന് റെക്കോർഡുകൾ സ്ഥാപിച്ച്, കോളേജിന്റെ യശസ്സ് വാനോളം ഉയർത്തി.
സെബിന്റെ മിനിയേച്ചർ വാഷിങ് മെഷീൻ മോഡൽ 4.143 ഗ്രാം ഭാരം വരുന്നതും 15.82 mm × 15.54 mm × 20.76 mm (L×B×H) വലിപ്പത്തിലുള്ളതും ആണ്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ശ്രമത്തിൽ, വെറും 30 മിനിറ്റിനുള്ളിൽ മിനിയേച്ചർ വാഷിങ് മെഷീൻ മോഡൽ പൂർത്തീകരിച്ച സെബിൻ മുൻ റെക്കോർഡായ 26.3 × 27.2 × 28.1 10m മറികടന്നു.
മിനിയേച്ചർ സർക്കുലർ സോ 7.67 × 7.99 × 6.57 mm വലിപ്പവും 0.816 ഗ്രാം ഭാരവും ഉള്ളതുമാണ് . വെറും 25 മിനിറ്റിനുള്ളിർ പൂർത്തീകരിച്ച് മുമ്പത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് 9.93 * 10.39 × 9.04 mm മറികടന്നു.
ലോകത്തിലെ ഏറ്റവും ചെറിയ ഡ്രില്ലിംഗ് മെഷീൻ, 1.101 ഗ്രാം ഭാരം, 6.28 * 3.98 × 5.84 mm വലിപ്പമുള്ളത്, 32 മിനിറ്റിനുള്ളിൽ പൂർത്തീകരിച്ച് മുമ്പത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് 6.7 × 4.6 x 6.1 mm മറികടന്നു.
ഗിന്നസ് അധികാരികൾ ഈ റെക്കോർഡ് ശ്രമങ്ങൽ ഔദ്യോഗിക നിയമങ്ങൾ പാലിച്ചാണെന്ന് ചെയ്തിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു. പ്രദർശനത്തിന് കാഞ്ഞിരപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി. ശ്യാംകുമാർ , കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഡെന്നിസ് ജോസഫ്, സർവേയർ ഡോ. ബിനു എം ഐസക്, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഹെഡ് ഡോ. റോഷൻ കുരുവിള, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ഹെഡ് ഡോ. തെറെസ് യമുന മാഹേഷ്, അമൽ ജ്യോതി കോളേജിലെ ഡോ. കെ.ജി. സതീഷ് കുമാർ എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ഗസമിതി സെബിന്റെ ഗിന്നസ് പരിശ്രമങ്ങൾക്ക് ഔദ്യോഗിക സാക്ഷികളായി .
അമൽ ജ്യോതി കോളേജ് ഡയറക്ടർ അഡ്മിൻ ഫ്രാ. ഡോ. റോയ് എബ്രഹാം പഴയപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ്, പ്രൊഫസർ സെൻ ജെ. പി., പ്രൊഫസർ ഡോ. സാഹു ഓഗസ്റ്റൈൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും സാക്ഷികളായി. ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ഔദ്യോഗിക അംഗീകാരം നേടുന്നതിനായി ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അയച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ, വിശദമായ പരിശോധയ്ക്ക് ശേഷം, ഗിന്നസ് ഭാരവാഹികൾ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും.
