സംസ്ഥാന തല വാർത്തവായന മത്സരത്തിൽ അന്ന സജിക്ക് ഒന്നാം സ്ഥാനം .
കാഞ്ഞിരപ്പള്ളി : ജി ബി എച്ച് എസ് എസ് മലപ്പുറത്തു വച്ച് നടന്ന സംസ്ഥാന തല വാർത്തവായന മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി അന്ന സജി കരസ്ഥമാക്കി.
കാളകെട്ടി കദളിക്കാട്ടിൽ സജി കെ ജോസഫിന്റെയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കണ്ടറി
സ്കൂൾ അധ്യാപിക സുമി സെബാസ്റ്റ്യന്റെയും മകളായ അന്ന 2023-ൽ ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പും, സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലും, മലയാള മനോരമയും സംയുക്തമായി നടത്തിയ മത്സരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും, മലയാള മനോരമ നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരങ്ങൾ.
