KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുത്വാപ്പുഴ – മൂക്കൻപെട്ടി റോഡ് കേന്ദ്ര പദ്ധതിയിൽ; പുനർ നിർമാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി; എംപിയും സംഘവും റോഡ് സന്ദർശിച്ച് നിലവിലെ അവസ്ഥ വിലയിരുത്തി.

കണമല : എരുത്വാപ്പുഴ – കീരിത്തോട് – മൂക്കൻപെട്ടി റോഡിന്റെ പുനർ നിർമാണത്തിന് മൂന്ന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഭരണാനുമതി നേടി. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന – പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് കോടി രൂപ ഫണ്ടായിരിക്കുന്നത്.

റോഡിന്റെ ഡീറ്റെയിൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനു വേണ്ടി ആന്റോ ആന്റണി എം പി യും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും റോഡ് സന്ദർശിച്ചു. വൈകാതെ നിർമാണത്തിന് നടപടികൾ പൂർത്തിയാകുമെന്ന് എം പി പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു മറ്റക്കര, ഗ്രാമപഞ്ചായത്ത് മെമ്പർ ദേവസ്യാച്ചൻ, ബിനു നിരപ്പേൽ, സണ്ണി പൊരിയത്ത്, ബിജു മേക്കലശേരി, തോമാച്ചൻ പതപ്പള്ളി, ചെല്ലപ്പൻ തോലുകുന്നേൽ, അപ്പച്ചൻ കൊച്ചുമാണികുന്നേൽ, ടോമി കരികലാമറ്റം ബെന്നി മൂക്കൻപെട്ടി അർഷദ് നജീബ്, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!