1
നടന്ന വിസ്മയമായി ജില്ലാ ജഡ്ജി റോഷൻ തോമസ്
കാഞ്ഞിരപ്പള്ളി : നാട്യകലയുടെ അതിമനോഹരമായ വിസ്മയകരമായ രംഗങ്ങൾ അവതരിപ്പിച്ച കോട്ടയം ജില്ല ജഡ്ജി റോഷൻ തോമസിന് നിറഞ്ഞ കൈയടി. ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തോടെ അനുബന്ധിച്ച് തിങ്കളാഴ്ച അരങ്ങിൽ ഭരതനാട്യം അവതരിപ്പിച്ച് കാഴ്ചക്കാരുടെ കൈയ്യടിയും, പ്രശംസയും ഏറ്റുവാങ്ങി ഈ മഹനീയ വനിത.
തന്റെ തിരക്കേറിയ ജീവിതത്തിനിടയ്ക്കും നാട്യകലയെ ഏറെ സ്നേഹിക്കുകയും, പതിവായി അഭ്യസിക്കുകയും, വ്യത്യസ്ത വേദികളിൽ അവതരിപ്പിച്ച് അതിമനോഹരമായി കഥകളെ അവതരിപ്പിക്കുവാൻ വളരെ താല്പര്യമാണ് ഈ ജഡ്ജിക്ക് . ഈരാറ്റുപേട്ട ഫോക്സോ കോടതിയിൽ ജില്ലാ ജഡ്ജിയുടെ എല്ലാ ചുമതലകളും വഹിക്കുന്നതിനോടൊപ്പം ഡാൻസിലും ഏറെ പ്രാവീണ്യം നേടിക്കഴിഞ്ഞു.പൊൻകുന്നം സ്വദേശിനിയായ രുക്മിണി ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിച്ച ജഡ്ജി റോഷൻ തോമസ് കഴിഞ്ഞ വർഷങ്ങളിൽ പൊൻകുന്നം ഗുരുദേവക്ഷേത്രങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിരുന്നു.
കോട്ടയം ബാറിലെ അഭിഭാഷകനും, കുറവിലങ്ങാട് നിധീരി കുടുംബാംഗവുമായ ഭർത്താവ് അഡ്വക്കേറ്റ് ജോണി ജോസഫിന്റെ എല്ലാ പിന്തുണയും റോഷൻ തോമസിനോടൊപ്പമുണ്ട്. മക്കൾ എട്ടു വയസ്സുകാരൻ ജോസഫും, ആറു വയസ്സുകാരൻ തോമസും അമ്മ റോഷന്റെ ഡാൻസ് പ്രോഗ്രാമുകളിൽ കാണുവാൻ എത്തുന്നത് ഏറെ വിസ്മയത്തോടെയാണ് .തിരക്കേറിയ ജീവിതത്തിനിടയ്ക്കും നാട്യത്തിന് അനുയോജ്യമായി മെയ് വഴക്കമാർന്ന ശരീരം കാത്തുസൂക്ഷിക്കുന്നതിലും സമയം കണ്ടെത്തുന്നു.
തിങ്കളാഴ്ച അവതരിപ്പിച്ച ഭരതനാട്യത്തിൽ മൂകാംബിക ദേവിയോട് ആദി ശങ്കരൻ ധ്യാനിച്ച് വരം ചോദിച്ചപ്പോൾ പിന്തിരിഞ്ഞ് നോക്കാതിരുന്നാൽ മലമുകളിൽ എത്താം എന്ന വ്യവസ്ഥ തെറ്റിച്ച രംഗങ്ങളെല്ലാം അടയാളങ്ങളിലും മുദ്രകളിലൂടെയും അവതരിപ്പിച്ച നടന വിസ്മയം ആയി തന്നെ ജില്ലാ ജഡ്ജി മാറി.ബി എ ഇംഗ്ലീഷ് ബിരുദം രണ്ടാം റാങ്ക് നേടി പാസായതിനെ തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കിൽ എൽ. എൽ. ബിയും , ഒന്നാം റാങ്കോടെ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും എൽ. എൽ. എമ്മും കരസ്ഥമാക്കി ഏറെ ശ്രദ്ധേയമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതിൽ സമർത്ഥയുമാണ് ജില്ലാ ജഡ്ജിയായ റോഷൻ തോമസ്
