നവീകരിച്ച പൊൻകുന്നം ജുമാ മസ്ജിദിൻ്റെ ഉദ്ഘാടനം ശനിയാഴ്ച
പൊൻകുന്നം: മണിമല റോഡിൽ നിന്നും നേരിട്ടു പളിയിലേക്ക് പ്രവേശിക്കും വിധം നവീകരിച്ച പൊൻകുന്നം മുഹിയിദീൻ ജുമാ മസ്ജിദിൻ്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 5.30 ന് പാളയം പള്ളി ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജമാഅത്ത് പ്രസിഡൻ്റ് അനൂപ് ഖാൻ കല്ലമ്പറമ്പിൽ അധ്യക്ഷത വഹിക്കും. പൊൻകുന്നം ജുമ മസ്ജിദ് ഇമാം ഹാഫീസ് അബ്ദുൽ ഹാദി ഫാളിൽ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ഗവ:ചീഫ് വിപ്പ് ഡോ. എൻ ജയരാജ് , ആൻ്റോ ആൻ്റണി എം പി. എന്നിവർ ഉപഹാരസമർപ്പണം നടത്തും. ഫെറോന ചർച്ച് വികാരി റവ ഫാ തോമസ് പൂവത്താനിക്കുന്നേൽ, എൻ എസ് എസ് യൂണിയൻ പ്രസി: അഡ്വ എം. എസ്. മോഹൻ, എസ്.എൻ ഡി പി യൂണിയൻ സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ അഡ്വ .പി .ജീരാജ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ, വിവിധ ഭാരവാഹികളായ അസീസ് ബഡായി, അബ്ദുൽ സലാം പാറക്കൽ, അഡ്വ ഗിരീഷ് എസ് നായർ, ജി. ഹരിലാൽ. ടോമി ഡോമിനിക്ക്, പി.കെ എസ് പഞ്ചായത്തംഗങളായ ലേഖ സാബു, ഷാക്കി സജീവ് തുടങ്ങിയവർ സംസാരിക്കും.
നാലായിരം ചതുരശ്ര അടിയിൽ ബഹുനിലമന്ദിരമായാണ് പണിതീർത്തി ട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ ശനിയാഴ്ച ഉച്ചക്ക് 12 വരെ സ്ത്രീകളടക്കമുള്ള പൊതുജനങ്ങൾക്ക് മസ്ജിദ് സന്ദർശിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേള നത്തിൽ ജമാ അത്ത് പ്രസിഡൻ്റ് അനുപ്ഖാൻ കല്പമ്പറമ്പിൽ, സെക്രട്ടറി പി.എസ് അബ്ദുൽമജിദ്, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ പൊൻകുന്നം, ട്രഷറർ കെ.എ. സലിം കാവാലിമാക്കൽ കമ്മറ്റി അംഗ ങ്ങളായ സി.എ അബ്ദുൽ റസാഖ്, പി എ അബ്ദുൽ റഹ്മൻ എന്നിവർ പങ്കെടുത്തു.
