KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എംഎംടി ആശുപത്രിയെ ഉന്നതിയിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച ദീപു അച്ചനും, സിജു അച്ചനും പുതിയ ദൗത്യത്തിനായി പടിയിറങ്ങിയപ്പോൾ , എംഎംടി കുടുബം ആദരവോടെ, നന്ദിയോടെ ആശംസകൾ നേർന്നു .

മുണ്ടക്കയം : കഴിഞ്ഞ ഒരു ദശാബ്ദകാലമായി എം എം ടി ഹോസ്പിറ്റലിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഫാദർ ദീപു പുത്തൻ പുരയ്ക്കലും ഫാദർ സിജു ഞള്ളിമാക്കലും ഹോസ്പിറ്റലിൽ നിന്നും യാത്രയാകുമ്പോൾ സ്നേഹാദരങ്ങൾ അർപ്പിക്കാൻ നന്ദിയുടെ ആഘോഷവും യാത്രയയപ്പ് സമ്മേളനവും എംഎം ടി യിൽ നടത്തി.

കഴിഞ്ഞ 13 വർഷക്കാലമായി ദീപു അച്ചനും അഞ്ചുവർഷത്തിലേറെ സിജു അച്ചനും എംഎംടി യുടെ നവീകരണത്തിലും നിർമ്മാണ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ബഹുമാനപ്പെട്ട അച്ചൻമാർ ഹോസ്പിറ്റലിനും സഭയ്ക്കും സമുദായത്തിനും നൽകിയ സേവനങ്ങൾ ഏറെ ശ്രദ്ധാർഹമായിരുന്നു എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ എംഎംടി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ എം മാത്യു അഭിപ്രായപ്പെട്ടു.

ഈ നാട്ടുകാരോടും ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ള ആൾക്കാരോടും വളരെ ഹൃദ്യമായി സംവാദിക്കുവാനും ഇടപാടുകൾ നടത്താനും ഈ അച്ചന്മാർക്കഴിഞ്ഞിരുന്നു എന്ന് വിലയിരുത്തപ്പെട്ടു. വിവിധ മേഖലകളിൽ നിന്നും ജാതിമതഭേദമന്യേ ആൾക്കാർ ഇവർക്ക് ആശംസകൾ ഏകാൻ വന്നെത്തി. ഇവരിൽ ശ്രീ ജോർജ് ജെ മാത്യു എക്സ് എം എൽ എ, ശ്രീ പി സി ജോർജ് എക്സ് എം എൽ എ, കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും ഉള്ള വികാരി ജനറൽമാർ, വൈദികർ, ബ്ലോക്ക്, ജില്ല, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, രൂപതയിലെ വിവിധ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽമാർ മറ്റു സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വ്യവസായ മേഖലകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ സോജി തോമസ് കന്നാലിൽ സ്വാഗതം ആശംസിച്ചു. മറുപടി പ്രസംഗത്തിൽ ദീപു അച്ചൻ ചടങ്ങിൽ സംബന്ധിച്ച വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികളോടും, എം എം ടി കുടുംബാംഗങ്ങളോടും ഉള്ള അച്ചന്റെ അകൈതവമായ കൃത്ഞ്ഞത അറിയിച്ചു.. ചടങ്ങിന് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ പേഴുംകാട്ടിൽ നന്ദി അറിയിച്ചു. യോഗത്തിന് ഹോസ്പിറ്റൽ പി ആർ ഒ അരുൺ എബ്രഹാം,അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ജെബിൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!