KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർഷകർക്ക് കൈത്താങ്ങായി എരുമേലിയിൽ കാർഷിക വികസന ബാങ്ക്

എരുമേലി : കാർഷിക മേഖലയിലെ വില തകർച്ചയും, വന്യമൃഗ അക്രമവും മൂലം ദുരിതത്തിൽ ആയ കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നർകിക്കൊണ്ട് അവർക്ക് കൈത്താങ്ങായി നിന്ന് പ്രവർത്തിക്കുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം ശ്ലഘനിയമെന്ന്
അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കർഷകർക്ക് കൂടുതൽ സബ്സിഡി വായ്പകൾ നൽകിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ കാർഷിക ബാങ്കുകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2012-ൽ മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്കിൽ നിന്നും വിഭജിച്ച് പുതുതായി രൂപീകൃതമായ കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക വികസന ബാങ്കിന്റെ 2014-ൽ പ്രവർത്തനമാരംഭിച്ച എരുമേലി ശാഖ പുതുതായി ആധുനിക രീതിയിൽ നവീകരിച്ചതിന്റ ഉദ്ഘാടനവും സ്വർണ്ണ പണയ വായ്പയുടെ ഉദ്ഘാടനവും,ലോക്കർ ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അവസരത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് അവാർഡ് നൽകി ആദരിച്ചു.ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് അഡ്വ:സാജൻ കുന്നത്ത് സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രകാശ് പുളിക്കൻ, സംസ്ഥാന സഹകരണ ബാങ്ക് റീജണൽ മാനേജർ ജോസഫ് തോമസ്, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഷമീർ.വി മുഹമ്മദ്, എരുമേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോബി ചെമ്പകത്തിങ്കൽ, കേരള കോൺഗ്രസ്‌ (എം )കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, സി.പി.ഐ ലോക്കൽ സെക്രട്ടറി വിനോദ് വി.എൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി അമ്പാറ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുരേഷ് ബാബു സി.വി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് കുര്യൻ, ഭരണസമിതി അംഗങ്ങളായ ജോൺ ജോസഫ്,ആന്റണി കുര്യാക്കോസ്, ജേക്കബ് പി സി, അഡ്വ: സുമേഷ് ആൻഡ്രൂസ് , ബിജോയ് ജോസ്,അജി വെട്ടുകല്ലാംകുഴി, കെ.എൻ ദാമോദരൻ,
പി. പി സുകുമാരൻ, സെലിൻ സിജോ,ലിസി പോൾ, ഗ്രേസി ജോണി, സെക്രട്ടറി അജേഷ് കുമാർ കെ, ബ്രാഞ്ച് മാനേജർ അരുൺ ജോസഫ് എന്നിവർ സംസാരിച്ചു.

error: Content is protected !!