അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.അജീഷ് മരിച്ചു
എരുമേലി • വാഹനാപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എരുമേലി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വയലാ വെള്ളാക്കൽ ഭാഗത്ത് കുറുവന്താനത്ത് കെ. ആർ.അജീഷാണ് (42) ഇന്നലെ രാത്രി 10 മണിക്ക് മരണപ്പെട്ടത് . ശനിയാഴ്ച അർധരാത്രി എംസി റോഡിൽ എസ്എച്ച് മൗണ്ട് മഠം ജംക്ഷനിലാണ് അപകടം നടന്നത്
കോട്ടയത്തുനിന്നു സുൽത്താൻ ബത്തേരിയിലേക്കുള്ള കെഎസ്ആർടിസി മിന്നൽ ബസ് എതിർദിശയിൽ നിന്നെത്തിയ അജീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി എരുമേലി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ: അശ്വതി. മകൾ:സാത്വിക.
