നിയന്ത്രണം വിട്ട കാർ പഴക്കടയിലേക്ക് ഇടിച്ചുകയറി ..
കാഞ്ഞിരപ്പള്ളി : എ.കെ.ജെ. എം സ്കൂളിന്റെ മുൻവശത്തു പാതയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തികൊണ്ടിരുന്ന പെട്ടി ആപ്പ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചു കയറി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത് . കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നറിയുന്നു .
അപകടം നടന്നത് കടക്കാരൻ ഉണ്ണാൻ പോയ സമയം ആയത് കൊണ്ട് അദ്ദേഹം അപകടത്തിൽ പെട്ടില്ല. എന്നാൽ കടയുടെ അടുത്ത് ആ സമയത്ത് ഉണ്ടായിരുന്ന സ്‌കൂട്ടർ യാത്രികന് സാരമായ പരുക്കേറ്റു.
