5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എരുമേലി- ശബരിമല ഇടത്താവളം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
എരുമേലി : സംസ്‌ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ ചെലവഴിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ധർമശാസ്‌താ ക്ഷേത്രം വളപ്പിൽ നിർമിച്ച ഇടത്താവള മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി.
ശബരിമലയുടെ വിവിധ ഇടത്താവള മന്ദിര നിർമാണങ്ങൾക്ക് കിഫ്ബി മുഖേന 146 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ സമയബന്ധിതമായി നിർമിക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തി. പല കരാറുകാരും നിർമാണം ഉപകരാറുകാർക്കു നൽകി. ഇതോടെ പല നിർമാണ ങ്ങളും നീണ്ടുപോയി. പല തവണ യോഗം വിളിച്ച് സർക്കാർ ഗൗരവമായി ഇടപെട്ടശേഷമാണ് : ഇപ്പോൾ നിർമാണങ്ങൾ വേഗ ത്തിലായത്. നിലയ്ക്കലും എരുമേലിയിലും ഇടത്താവള നിർമാണം പൂർത്തിയായി. എന്നാൽ ചെങ്ങന്നൂർ അടക്കം ഇടത്താവള നിർമാണങ്ങൾ പൂർത്തിയായിട്ടില്ല. ശബരി മല തീർഥാടകർക്കുള്ള അടിസ്‌ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി. മുരളീധരൻ പിള്ള, എരുമേലി പഞ്ചായത്ത് പ്രസിഡന്റ്റ് അമ്പിളി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനു മറ്റക്കര, പി.ജി. സൂര്യ കല, ബിനോ ചാലക്കുഴി, ടി.എ സ്. കൃഷ്ണകുമാർ, എരുമേലി അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, പി.കെ. റസാഖ്, എൻഎസ്എസ് കരയോഗം പ്രസിഡന്റ് എസ്. വിശ്വനാഥപിള്ള, കെവി എംഎസ് ഉപസഭ പ്രതിനിധി ടി.ഡി. അരവിന്ദാക്ഷൻ പിള്ള, എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ് സി.എസ്. ഉണ്ണിക്ക്യ ഷ്ണൻ, വിശ്വകർമ സഭാ പ്രതിനിധി ടി.എൻ. ഹരിദാസ്, ദേവ സ്വം കമ്മിഷണർ പി. ശ്രീജ എന്നിവർ പ്രസംഗിച്ചു.
മൂന്ന് നിലകളിലായി 46123 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഇടത്താവള മന്ദിരം നിർമിച്ചിട്ടുള്ളത്. 500 തീർഥാടകർക്ക് അന്നദാന മണ്ഡപവും ഡോർമട്രി സൗകര്യങ്ങളും അടക്കം ഇവിടെയുണ്ട്. 4 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ശബരിമലയിൽ നടന്ന സ്വർണ ക്കൊള്ളയിൽ പ്രതിഷേധിച്ച് ബി ജെപിയും ഹിന്ദു സംഘടനകളും ഇടത്താവളം മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
