കാഞ്ഞിരപ്പള്ളി ഗവ. സ്‌പോർട്‌സ് സ്‌കൂൾ നിർമാണത്തിന്റെ ശിലാസ്ഥാപനം
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. സ്കൂളിൽ നിർമിക്കുന്ന സ്പോർട്സ് സ്കൂളിന്റെ ശിലാസ്‌ഥാപനം ഇന്ന് വൈകിട്ട് നാലിന് നടക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്‌മാൻ ശിലാസ്‌ഥാപനം നടത്തും. ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും
കിഫ്ബി മുഖേന 27.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കിഫ്ബിയുടെ ഏജൻസിയായ സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല. കേരളത്തിലെ അഞ്ചാമത്തെ സ്പോർട്‌സ് സ്‌കൂളായ ഇവിടെ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമൊരുക്കും. ഹോസ്‌റ്റൽ, ഓഫിസ് കെട്ടിടങ്ങൾ എന്നിവയുടെ നിർമാണമാണ് ആദ്യം നടത്തുക. കേരള കായിക വകുപ്പും പൊതുവിദ്യാഭ്യസ വകുപ്പും ചേര്‍ന്നുണ്ടാക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാകും സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
സ്പോര്‍ട്സ്, സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്പോര്‍ട്സ് ബില്‍ഡിങ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
