KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാചക വാതകം കിട്ടാനില്ല : ഹോട്ടലുകൾ അടയ്ക്കുന്നു .. നാടാകെ പ്രതിസന്ധിയിലേക്ക് ..

എരുമേലി : പാചക വാതകം കിട്ടാനില്ല. ബുക്ക്‌ ചെയ്യാൻ ശ്രമിച്ചവർക്കൊന്നും ബുക്കിങ് നടക്കുന്നില്ല. ഫോണിൽ പല ആവർത്തി ആണ് ആളുകൾ ബുക്കിങ്ങിന് ശ്രമിക്കുന്നത്. അപ്പോഴെല്ലാം തിരക്കിലാണെന്ന മറുപടി മാത്രം. വാണിജ്യ സിലിണ്ടർ വിതരണം രണ്ട് ദിവസം മുമ്പേ എരുമേലിയിലെ ഏജൻസി നിർത്തിയിരുന്നു. ഇതേതുടർന്ന് മേഖലയിലെ ഹോട്ടൽ ഉൾപ്പടെ വ്യാപാര സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന വിസ്മയ ഹോട്ടൽ പ്രവർത്തനം നിർത്തി താത്കാലികമായി അടച്ചു പൂട്ടി.

മറ്റ് ഹോട്ടലുകൾ പ്രവർത്തന സമയം കുറച്ചു. ഒപ്പം ഗ്യാസ് അധികമായി പാചകത്തിന് ഉപയോഗിക്കേണ്ടി വരുന്ന പൊറോട്ട ഉൾപ്പടെയുള്ള ഭക്ഷണ വിഭവങ്ങൾ ഒഴിവാക്കി. ഗാർഹിക സിലിണ്ടർ കടകളിൽ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൂടി അറിയിപ്പ് വന്നിരുന്നു. ഉച്ച ഭക്ഷണം മാത്രം നൽകുന്ന ന്യായവിലയുടെ ജനകീയ ഹോട്ടലിലും പ്രവർത്തനം നിർത്തേണ്ട സ്ഥിതിയിലാണ്. പഞ്ചായത്ത്‌ പരിധിയിലെ സ്കൂളുകൾ, അംഗൻവാടികൾ, അനാഥാലയങ്ങൾ, പോലിസ് സ്റ്റേഷനിലെ കാന്റീൻ എന്നിവിടങ്ങളിൽ വലിയ പ്രതിസന്ധിയിലാണ്. വിറക് കിട്ടാനുണ്ടെങ്കിലും പെട്ടന്ന് വില കൂടിയെന്ന് പരാതിയുണ്ട്. സ്വകാര്യ പാചക വാതക ഏജൻസിയായ ഭാരത് ഗ്യാസ് വാണിജ്യ സിലിണ്ടർ എത്തിച്ചു നൽകുന്നുണ്ട്. ഇതിന് വില വർധിച്ചെന്നും ആക്ഷേപമുണ്ട്.

error: Content is protected !!