അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ആയ കാഞ്ഞിരപ്പള്ളി തഹസിൽദാർ [ എൽ ആർ ]താജുദിൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത് .
സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷെമിം അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ജോയി ജോർജ്, രമാമോഹൻ, വി.ജെ കുര്യാക്കോസ്, എൽ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനർ അഡ്വ. സാജൻ കുന്നത്ത് , സി. എസ് സിജു, ഇ കെ മുജീബ്, ബിനോ ചാലക്കുഴി, ജോണിക്കുട്ടി മഠത്തിനകം, സോജൻ ആലക്കുളം, , ജോളി മടുക്കക്കുഴി, ഡയസ് കോക്കാട്ട്,ഉണ്ണി രാജ, അബേഷ് അലോഷ്യസ്, അജ്മൽ മലയിൽ, അജ്മൽ ഖാൻ, തോമസ് ചെമ്മരപ്പള്ളി ,സലീം വാഴമറ്റം, കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വി എൻ പീതാംബരൻ , പി എസ് സുരേന്ദ്രൻ, പി കെ ബാലൻ, പി കെ സണ്ണി, പി എസ് സജിമോൻ, കെ ടി പ്രമദ് എന്നിവർ നേതൃത്വം നൽകി .
