അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സമ്മർ ഇന്റേൺഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു.
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഓട്ടോണമസ് വിവിധ വകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കും. ഫാക്കൽറ്റി മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ ഇന്റേൺഷിപ്പ് ഓഫ്ലൈൻ, ഹൈബ്രിഡ് രീതികളിൽ ലഭ്യമായിരിക്കും.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ നാലുവർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
വ്യവസായ-ഗവേഷണ മേഖലകളിൽ പ്രായോഗിക പരിചയം നേടാനുള്ള അപൂർവ അവസരമാണ് ഈ ഇന്റേൺഷിപ്പ് പ്രദാനം ചെയ്യുന്നത്.താൽപ്പര്യമുള്ള വിദ്യാർഥികൾ sip.ajce.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9497321181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
