KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാചകവാതക വിതരണം; പരാതി അറിയിക്കാൻ കൺട്രോൾ റൂം തുറന്നു

കാഞ്ഞിരപ്പള്ളി : ഗാർഹിക, ഗാർഹികേതര പാചക വാതക വിതരണം കാര്യക്ഷമമാകുന്നതിന് താലൂക്ക് സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

14.2 കിലോ ഗ്രാം, 19 കിലോഗ്രാം പാചകവാതക സിലിൻഡറുകളുടെ വിതരണം സംബന്ധിച്ചുള്ള പരാതികൾ ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിൽ അറിയിച്ച് പരിഹാരം തേടാം. പരാതികൾ tsokjply@gmail.com ഇമെയിൽ വിലാസത്തിലോ 04828 – 202543, 91885-27665 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കാം. കൺസ്യൂമർ നമ്പർ, ഏജൻസിയുടെ പേര്, പരാതിക്കാരുടെ ഫോൺ നമ്പർ, ബുക്കിങ് വിവരങ്ങൾ എന്നിവ പരാതിയിൽ ഉൾപ്പെ ടുത്തണം.

ഹോട്ടൽ, റെസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഗാർഹിക സബ്‌സിഡി പാചകവാതക സിലിൻഡറുകൾ, ഉപയോഗിക്കരുത്. ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ സിലിൻഡറുകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.

error: Content is protected !!