ഏന്തയാർ ജെ. ജെ .മർഫി മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ വാർഷിക ആഘോഷം നടന്നു
കൂട്ടിക്കൽ :ഏന്തയാർ ജെ. ജെ .മർഫി മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ 27-ാമത് വാർഷിക ആഘോഷം ഏന്തയാർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ ജോസഫ്. എം. കള്ളിവയലിൽ അധ്യക്ഷത വഹിച്ച യോഗം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ നടി വിൻസി അലോഷ്യസ് മുഖ്യാതിഥി ആയിരുന്നു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് കെ. ആർ. രാജി , പി.റ്റി.എ. പ്രസിഡന്റ് ജിജോ കാരക്കാട്ട് പ്രിൻസിപ്പൾ ഷാന്റി മോൾ മാത്യു, അഡ്മിനിസ്ട്രേറ്റർ ജോസ് മാത്യു, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
വിൻസി അലോഷ്യസ് .ജെ .ജെ. മർഫി സ്കൂൾ കണക്റ്റ് ആപ്പ് ഉദ്ഘാടനം ചെയ്തു. 2025-26 അധ്യയന വർഷത്തെ പ്രതിഭകൾക്കുള്ള സമ്മാനദാനം സ്കൂൾ ട്രസ്റ്റി മിഖേയൽ ജോസഫ് നിർവ്വഹിച്ചു. യോഗത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
