KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആശുപത്രിയിൽ ഡോക്ടറെ മൂന്നംഗ സംഘം മർദ്ദിച്ചു.

മുക്കൂട്ടുതറ : സ്വകാര്യ അസീസി ആശുപത്രിയിൽ മദ്യലഹരിയിൽ എത്തിയ മൂന്ന് യുവാക്കൾ ഡോക്ടറെ ആക്രമിച്ചെന്ന് പരാതി. പോലിസ് എത്തുമ്പോഴേക്കും സംഘം കാറിൽ രക്ഷപെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ആണ് സംഭവം.

മുക്കൂട്ടുതറ സ്വദേശി വട്ടമാക്കൽ പ്രിൻസ് (35) എന്ന പേരിൽ ഓ പി ടിക്കറ്റ് എടുത്തു ഡോക്ടറെ കാണാൻ കയറിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടർ സോനു സോമനാണ് മർദ്ദനമേറ്റത്. ബി പി കൂടുതൽ ആണെന്ന് പരിശോധനയിൽ അറിയിക്കുമ്പോൾ മൂന്ന് പേരിലും മദ്യ ലഹരിയുടെ തീവ്രമായ മണം ഉണ്ടായിരുന്നത് മനസിലാക്കി ഇവരെ പറഞ്ഞയക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് ഡോക്ടർ പറയുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്നവർ ഇടപെടുകയും ഇതോടെ ആശുപത്രി അധികൃതർ എരുമേലി പോലീസിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. സ്ഥലത്തു എത്തിയ പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്.

error: Content is protected !!