KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം

കൂരാലി: ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം ചേർന്നു. ദക്ഷിണകേരള ജെംഇയത്തുൽ ഉലമ, പനമറ്റം മുസ്‌ലിം ജമാഅത്ത് എന്നിവ ചേർന്നാണ് അനുസ്മരണം നടത്തിയത്.

പനമറ്റം മുസ്‌ലിം ജമാഅത്ത് ഇമാം, എരുമേലി ദാറുൽ ഫത്തഹ് അറബിക് കോളേജ് അധ്യാപകൻ, ചേനപ്പാടി മസ്ജിദ് ഇമാം തുടങ്ങിയ നിലകളിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചിരുന്നു ഹസൻ മൗലവി. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദക്ഷിണകേരള ജെംഇയത്തുൽ ഉലമ സംസ്ഥാനസെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഒ.അബ്ദുൽ റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. പനമറ്റം ജമാഅത്ത് പ്രസിഡന്റ് വി.ഐ.അബ്ദുൽകരീം, കമറുദീൻ മൗലവി, അൽഹാഫിസ് ഇക്ബാൽ മൗലവി, അബ്ദുൽനാസർ മൗലവി, ഇസ്മായിൽ മൗലവി, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, ഷിബിലി മൗലവി, ഹബീബ് മൗലവി, ജോഷി കെ.ആന്റണി, ശ്രീജാ സരീഷ്, വി.കെ.ഉണ്ണികൃഷ്ണൻനായർ, സക്കീർ ഹുസൈൻ മൗലവി, അനസ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : ഇസ്‌ലാമിക പണ്ഡിതനായ ഹസൻ മൗലവിയെ അനുസ്മരിച്ച് നടത്തിയ യോഗം ദക്ഷിണകേരള ജെംഇയത്തുൽ ഉലമ സംസ്ഥാനസെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി ഉദ്ഘാടനം ചെയ്യുന്നു

error: Content is protected !!