ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം ; യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി
പൊൻകുന്നം:കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെയും,ഗുണനിലവാരം ഇല്ലാത്ത ഉപകരണങ്ങൾ വാങ്ങിയതിൽ അധികാരികളുടെ അഴിമതിയിൽ അന്വേഷണം ആവശൃപ്പെട്ടും യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി, ആശുപത്രി കവാടത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
കൺവീനർ സേവ്യർ മൂലകുന്ന് അദ്ധ്യക്ഷത വഹിച്ച യോഗം കെപിസിസി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു മുസ്‌ലിംലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എ.ഷിഹാബുദ്ദീൻ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ജീരാജ്,ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടക്കയം സോമൻ,സാവിയോ,റിബിൻ ഷാ, എംകെ ഷമീർ,ശ്യം ബാബു,സി.ടി.രാജൻ,തുടങ്ങിയവർ സംസാരിച്ചു
