KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരി റെയിൽ അലൈൻമെന്റ് പുനഃപരിശോധിക്കണം : കൂവപ്പള്ളി ശബരി റെയിൽ ആക്ഷൻ കൗൺസിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി.

കൂവപ്പള്ളി – കുളപ്പുറം – ഇടക്കുന്നം പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട നിർദിഷ്ട്ട ശബരി റെയിൽവേ ലൈൻ അലൈൻമെന്റ് പുനഃ പരിശോധിച്ച്, ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ മാറ്റണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്, ടോമി പന്തലാനിയുടെ നേതൃത്വത്തിൽ, ശബരി റെയിൽ ആക്ഷൻ കൗൺസിൽ കൂവപ്പള്ളി ഭാരവാഹികൾ, കേന്ദ്ര സഹ മന്ത്രി അഡ്വ. ജോർജ് കുര്യന് നിവേദനം നൽകി . കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായ ജോർജ് കുര്യൻ, തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂവപ്പള്ളിയിൽ എത്തിയപ്പോഴാണ് നിവേദനം നൽകിയത് .
ആക്ഷൻ കൗൺസിൽ ചെയർമാൻ ടോമി പന്തലാനി, കൺവിനർ റ്റെഡി കുഴിവേലിത്തടം, സീമ കുന്നത്ത് , ലാലിച്ചൻ, മാത്യു തോമസ് ആയില എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത് . വീഡിയോ കാണുക .

error: Content is protected !!